കുവൈത്ത് സിറ്റി- കുവൈത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് യാത്രക്ക് നാല് ദിവസം മുമ്പ് പി.സി.ആര് പരിശോധന നടത്തിയ അറബിക്കിലുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്രം അറിയിച്ചു.
രണ്ടാം ഘട്ടത്തിലേക്ക് മാറുന്നതിന് മുമ്പായി ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ പരാജയപ്പെട്ടതാണ് കുവൈത്തില്‍ കോവിഡ് 19 വ്യാപനത്തിന് കാരണമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ആദ്യഘട്ട പദ്ധതി ദീര്‍ഘിപ്പിച്ചത്. ആദ്യ ഘട്ടത്തിന്റെ അവസാനത്തിലെത്തിയെങ്കിലും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.






