കുവൈത്തില്‍ ആറ് മരണം, ഖത്തറില്‍ ഒന്ന്

കുവൈത്ത് സിറ്റി/ദോഹ- കുവൈത്തില്‍ കോവിഡ് ബാധിച്ച് ആറു പേര്‍ കൂടി മരിച്ചു. മരണസംഖ്യ 319. പുതുതായി 467 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 39145 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 536 പേര്‍ രോഗമുക്തി നേടി. ഇതുവരെ 30726 പേര്‍ രോഗം മാറി ആശുപത്രി വിട്ടു. നിലവില്‍ ചികിത്സയിലുള്ള 8100 പേരില്‍ 180 പേരുടെ നില ഗുരുതരമാണ്.
ഖത്തറില്‍ ഇന്ന് ഒരു മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. 1026 പേര്‍ക്കാണ് പുതുതായി രോഗബാധ.

 

Latest News