ദുബായ് ആര്‍.ടി.എ ബസുകള്‍ക്കും ജീവനക്കാര്‍ക്കും പുതിയ ഡിപ്പോ ഒരുങ്ങി

ദുബായ്- ആര്‍.ടി.എ ബസുകള്‍ക്കും ജീവനക്കാര്‍ക്കും അല്‍ഖൂസില്‍ വിശാലമായ ബസ് ഡിപ്പോ തയാറായി. പൊതുബസുകളുടെ സുഗമമായ സഞ്ചാരത്തിന് ഉതകുംവിധമാണ് പുതിയ മാറ്റമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു.
ജബല്‍ അലി, അല്‍ ഖവാനീജ്, അല്‍ റുവയ്യ, അവീര്‍, ഖിസൈസ് ഡിപോകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ ഡിപ്പോ പ്രവര്‍ത്തിക്കുക.

368 ഡ്രൈവര്‍മാര്‍ക്ക് താമസിക്കാനുള്ള 102 മുറികള്‍, ഒരേ സമയം 120 പേരെ ഉള്‍ക്കൊള്ളുന്ന ഫൂഡ് കോര്‍ട്, ക്ലിനിക്ക്, വിശ്രമ കേന്ദ്രം, പ്ലാസ, ജിം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ബസുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള വര്‍ക്‌ഷോപ്പുകളും ഉണ്ട്.  273 ബസുകള്‍ നിര്‍ത്തിയിടാം. ജീവനക്കാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഓഫീസുകളും ഉണ്ട്.

 

Latest News