യു.എ.ഇയില്‍ 758 പേര്‍കൂടി കോവിഡ് മുക്തരായി

അബുദാബി- യു.എ.ഇയില്‍ പുതുതായി 758 പേര്‍ കൂടി കോവിഡ് 19 മുക്തരായി. 388 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ഒരാള്‍ മരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 34,000 പേരെ പരിശോധിച്ചപ്പോഴാണ് 388 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 31,754 ആയി. ആകെ രോഗികള്‍– 44,533.

 

Latest News