സ്വർണത്തിന് റെക്കോർഡ് വില

തിരുവനന്തപുരം- കേരളത്തിൽ സ്വർണവിലയിൽ റെക്കോഡ്. പവന് 35,400 രൂപയും ഗ്രാമിന് 4425 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ആറുമാസത്തിനിടെ സ്വർണവിലയിൽ 6,400 രൂപയുടെ വർധനവുണ്ടായി. ഇന്ന് 160 രൂപ കൂടി വർധിച്ച് 35,400 എന്ന റെക്കോഡ് വിലയിലേക്ക് എത്തുകയായിരുന്നു. 2020 ജനുവരി ഒന്നിന് കേരളത്തിൽ 29000 രൂപയായിരുന്നു സ്വർണം പവന് വില. ആറു മാസത്തിന് ശേഷം 6400 രൂപ വർധിച്ച് പവന് 35,400 രൂപയിലേക്ക് എത്തുകയായിരുന്നു. കോവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വർധനയ്ക്കുകാരണം..

 

Tags

Latest News