നാലരവയസുകാരിയെ പീഡിപ്പിച്ചുവെന്ന് സംശയിച്ച് 13കാരന് ക്രൂരമര്‍ദ്ദനം

ഇടുക്കി- നാലുവയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് സംശയിച്ച്  13കാരന് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ആണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിമൂന്നുകാരന്‍ ബാലികയെ പീഡിപ്പിച്ചുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ബന്ധുക്കളുടെ അതിക്രമം.

തുടര്‍ന്ന് പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പീഡനത്തിന് വിധേയയായിട്ടില്ലെന്ന് തെളിയുകയായിരുന്നു.വനിതാ സിഐ നാലരവയസുകാരിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. അതേസമയം ക്രൂരമായ മര്‍ദ്ദനമായിരുന്നു ആണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നത്. കുട്ടിയുടെ സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട് സിഡബ്യുസി അധികൃതര്‍ക്ക് കൈമാറുമെന്നും പോലിസ് അറിയിച്ചിട്ടുണ്ട്. 

Latest News