വിശ്വാസികളെ വീണ്ടും വരവേല്‍ക്കാന്‍ മക്കയിലെ പള്ളികളില്‍ ഒരുക്കം

മക്ക- മൂന്നു മാസത്തെ അടച്ചിടലിനുശേഷം മക്കയിലെ പള്ളികളില്‍  വീണ്ടും തുറക്കാനുള്ള ഒരുക്കം. കോവിഡ് തുടരുന്ന സാഹചര്യത്തില്‍ മക്കയിലെ ചെറുതും വലുതുമായ 1500 പള്ളികളിലാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.


കര്‍ഫ്യൂ സംബന്ധിച്ച പുതിയ അറിയിപ്പുകള്‍ ഉണ്ടായില്ലെങ്കില്‍ നാളെ സുബ്ഹി നമസ്‌കാരത്തോടെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പള്ളികള്‍ വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുമെന്നാണ് കരുതുന്നത്.

ജിദ്ദയിലെ പള്ളികളില്‍ നേരത്തെ  ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് അടച്ചിടാന്‍ നിര്‍ദേശിച്ചിരുന്നു.


നമസ്‌കാരത്തിനുള്ള വരികളില്‍ നിശ്ചിത അകലം, ഓരോരുത്തര്‍ക്കും പ്രത്യേകം വിരി തുടങ്ങിയ നിബന്ധനകളടക്കമാണ് ഇസ്്‌ലാമിക കാര്യമന്ത്രാലയത്തിന്റെ മക്കാ ശാഖ പള്ളികളില്‍ ഏര്‍പ്പെടുത്തി വരുന്നത്.

 

Latest News