ബാലികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തു

തളിപ്പറമ്പ് -അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. മലപ്പുറം എരമംഗലം സ്വദേശി കൂവക്കാട്ട് ഹൗസിൽ കെ.എ.നാരായണനെ (50)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പിനടുത്ത് പൂവ്വത്ത് താമസിക്കുന്ന അസം സ്വദേശിയുടെ മകളായ ആറു വയസുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്.കുട്ടിയുടെ മാതാവ് ഈ ദൃശ്യം നേരിൽ കണ്ടു.തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പൂവ്വത്തെ ഒരു പപ്പട കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു പ്രതി.

 

Latest News