മസ്‌കത്ത്- വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഒമാനില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍. ഇത് സംബന്ധിച്ച് ഇന്ത്യന്‍ എംബസിക്ക് ഏതെങ്കിലും തരത്തിലുള്ള അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒമാനില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുറമെ വന്ദേ ഭാരത് മിഷന്‍ യാത്രക്കാര്‍ക്കും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 20 മുതല്‍ നിര്‍ബന്ധമാക്കിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മലയാളികള്‍ക്കിടയില്‍ ആശങ്കക്കിടയാക്കി.
അതേസമയം, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന വലിയ പ്രതിഷേധമായി പടരുകയാണ്. സമ്മര്‍ദം മൂലം ഇത് നടപ്പാക്കുന്നത് 24 വരെ നീട്ടിവെച്ചിട്ടുണ്ട്.