റിയാദിൽ എയർപോർട്ട് റോഡ് അടച്ചു

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര എയർപോർട്ട് റോഡ് പത്തു ദിവസത്തേക്ക് അടച്ചു. കിംഗ് സൽമാൻ റോഡു വഴി ടെർമിനൽ കോംപ്ലക്‌സിലേക്കുള്ള റോഡാണ് അടച്ചത്. പകരം സപ്പോർട്ട് സോൺ റോഡ് ഉപയോഗിക്കാവുന്നതാണ്. കിംഗ് ഖാലിദ് എയർപോർട്ടിലെ റോഡുകൾ നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് വ്യാഴാഴ്ച രാത്രി മുതൽ പത്തു ദിവസത്തേക്ക് എയർപോർട്ട് റോഡ് അടച്ചതെന്ന് റിയാദ് എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശം പറഞ്ഞു.

 

Latest News