അതിർത്തിയിലെ സംഘർഷം: സർവകക്ഷി യോഗം ഇന്ന്, സൈനികരുടെ പരിക്ക് ഗുരുതരമല്ലെന്ന് വക്താവ്

ന്യൂ​ദൽ​ഹി- ചൈനീസ് അ​തി​ർ​ത്തി​യി​ലെ സം​ഘ​ർ​ഷം ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്. വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി, മ​മ​ത ബാ​ന​ർ​ജി, ശ​ര​ദ് പ​വാ​ർ, നി​തീ​ഷ് കു​മാ​ർ, സീ​താ​റാം യെ​ച്ചൂ​രി, എം.​കെ. സ്റ്റാ​ലി​ൻ, ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി, ഡി.​രാ​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

തി​ങ്ക​ളാ​ഴ്ച​ത്തെ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​രം സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ അ​റി​യി​ക്കും. സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കും. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളേ​ക്കു​റി​ച്ചും യോ​ഗ​ത്തെ അ​റി​യി​ക്കും.

ല​ഡാ​ക്കി​ലെ ഗാ​ൽ‌​വാ​നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രി​ൽ ആ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ല​ല്ലെ​ന്ന് സൈ​ന്യം അറിയിച്ചിട്ടുണ്ട്. ആ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ല​ല്ല, എ​ല്ലാ​വ​രു​ടേ​യും നി​ല ഭേ​ദ​മാ​ണെ​ന്ന് സൈ​നി​ക വ​ക്താ​വ് പ​റ​ഞ്ഞു.

ലെ​യി​ൽ 18 സൈ​നി​ക​രാണ് ചി​കി​ത്സ​യി​ലു​ള്ളത്. ഇ​വ​ർ 15 ദി​വ​സ​ത്തി​ന​കം തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കും. 58 സൈ​നി​ക​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളാ​ണു​ള്ള​ത്. ഇ​വ​ർ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഈ ​സൈ​നി​ക​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നും സൈ​ന്യം അ​റി​യി​ച്ചു.

Latest News