കുവൈത്ത് പാര്‍ലമെന്റ് അംഗത്തിന് കോവിഡ്, സമ്മേളനം നിര്‍ത്തി

കുവൈത്ത്‌സിറ്റി- പാര്‍ലമെന്റ് അംഗത്തിന് കോവിഡ് ബാധയുണ്ടെന്ന് സംശയിച്ചതോടെ രണ്ടാഴ്ചത്തേക്ക് കുവൈത്ത് പാര്‍ലമെന്റ് നിര്‍ത്തിവെച്ചു. സ്പീക്കര്‍ മര്‍സൂഖ് അലിയാണ് രോഗബാധയുണ്ടെന്ന് സംശയിക്കുന്ന അംഗം വ്യാഴാഴ്ച നടന്ന സെഷനില്‍ പങ്കെടുത്ത വിവരം അറിയിച്ചത്. ഇതിനിടെ ഹംദാന്‍ അല്‍ അസ്മി എം.പിക്കാണ് കൊറോണ ബാധിച്ചതെന്ന് വാര്‍ത്ത പരന്നെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ചതായി സംശയിക്കുന്ന അംഗത്തോട് 14 ദിവസം ഹോം ക്വാറന്റൈനില്‍ പോകാന്‍ പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സെഷനില്‍ പങ്കെടുത്ത മറ്റുള്ളവരോട് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിവരമറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Latest News