അബുദാബി- ഇതിനകം 30 ലക്ഷം കോവിഡ് 19 ടെസ്റ്റുകള്‍ നടത്തിയതായി യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ഉവൈസ്. നിലവില്‍ ആളോഹരി പരിശോധനയില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ യു.എ.ഇ മുന്നില്‍ നില്‍ക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഒന്നാം ഘട്ട ഏകീകൃത അണുനാശിനി പദ്ധതിക്ക് ശേഷം, സാഹചര്യത്തിനനുസരിച്ച് വിവിധ എമിറേറ്റുകള്‍ക്ക് സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോവാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കി.
വരുന്ന 23 മുതല്‍ രാജ്യത്ത് സ്വദേശികളും വിദേശികളും പാലിക്കേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. അതുപ്രകാരം, കൊറോണ വ്യാപനം കുറഞ്ഞ സ്ഥങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഇനി മുതല്‍ നിയന്ത്രണമുണ്ടാകില്ല. അതേസമയം, രോഗബാധ കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം തുടരും.






