ഡയാന രാജകുമാരിയുടെ ജീവിതം സിനിമയാകുന്നു, നടി ട്വിലൈറ് താരം ക്രിസ്റ്റണ്‍ സ്റ്റുവര്‍ട്ട്

ലണ്ടന്‍- ഡയാന രാജകുമാരിയുടെ ജീവിതം സിനിമാ കഥകളെ വെല്ലുന്നതായിരുന്നു. അവരുടെ ജീവിതവും, മരണവുമെല്ലാം അത്രയും നാടകീയത നിറഞ്ഞതായിരുന്നു. രാജകീയ വിവാഹവും ഒരു സിനിമാകഥ പോലെയുള്ള ത്രികോണ പ്രണയവും ലോകമെങ്ങുമുള്ള ആരാധകര്‍ക്ക് അറിയാവുന്നതാണ്. ഇപ്പോഴിതാ അവരുടെ ജീവിതം സിനിമയാകാന്‍ പോവുകയാണ്. പാബ്ലോ ലാരെനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്വിലൈറ്റ് സാഗ സീരീസിലൂടെ ശ്രദ്ധേയായ ക്രിസ്റ്റണ്‍ സ്റ്റുവര്‍ട്ട് ആണ് ഡയാനയായി വേഷമിടുന്നത്. ക്രിസ്റ്റ്യന്‍ സ്റ്റുവര്‍ട്ട് ഡയാനയുടെ വേഷത്തെ അവതരിപ്പിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഡയാനയെ അവതരിപ്പിക്കാന്‍ ക്രിസ്റ്റ്യന്‍ അനുയോജ്യയല്ലെന്ന് വിമര്‍ശകര്‍ പറയുന്നു.
ചാള്‍സ് രാജകുമാരനില്‍ നിന്ന് വിവാഹമോചനം നേടാന്‍ ശ്രമിക്കുന്ന ഡയാനയുടെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'ക്രിസ്റ്റന് ഏത് വേഷവും ചെയ്യാനാകും, ശക്തയായ സ്ത്രീയായും, ദുര്‍ബലയായും അങ്ങനെ പല രീതിയിലും, അത് കൊണ്ട് തന്നെയാണ് അവരെ ഈ ചിത്രത്തിനായി സമീപിച്ചത്, സ്‌ക്രിപ്റ്റിനോട് അവര്‍ പ്രതികരിച്ച രീതിയും എന്നെ നന്നായി ആകര്‍ഷിച്ചു' സംവിധായകന്‍  പാബ്ലോ ലാരെ പറഞ്ഞു. ഡയാനയും ചാള്‍സ് രാജകുമാരനും 1981ലാണ്  വിവാഹിതരായത്. രാജകുമാരി രാജകുമാരനുമായി ഭ്രാന്തമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് അവരുടെ ജീവിതത്തിലെ പൊരുത്തക്കേട്, വിവാഹേതര ബന്ധങ്ങള്‍ എന്നിവ കാരണം അവരുടെ ബന്ധം വഷളായി. 1992 ല്‍ ഡയാന ചാള്‍സ് ദമ്പതികള്‍ വേര്‍പിരിഞ്ഞു, തുടര്‍ന്ന് 1996 ല്‍ വിവാഹമോചനത്തില്‍ അവസാനിച്ചു. 1997 ല്‍ പാരീസില്‍ വച്ച് ഡയാന മരണമടയുകയിരുന്നു. 
 

Latest News