ഡെക്‌സമെതസോണ്‍ ഗുരുതര രോഗികളില്‍ മാത്രമേ പ്രയോഗിക്കാവൂ എന്ന് ലോകാരോഗ്യ സംഘടന

ജനീവ- വില കുറഞ്ഞ സ്റ്റീറോയ്ഡ് മരുന്നായ ഡെക്‌സമെതസോണ്‍ വളരെ ഗുരുതര നിലയിലുള്ള കോവിഡ് 19 രോഗികളില്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ലോകാരോഗ്യ സംഘടന. ഈ മരുന്ന കൊറോണ രോഗികള്‍ക്ക് ഫലപ്രദമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ഗവേഷണങ്ങള്‍ പ്രത്യാശയുടെ പച്ചരശ്മികള്‍ പുറപ്പെടുവിച്ചുതുടങ്ങിയതായി മേധാവി ടെഡ്രോസ് അധാനം പറഞ്ഞു. ബ്രിട്ടനില്‍ ഡെക്‌സമെതസോണ്‍ പരീക്ഷണം നടത്തിയ ഗവേഷകര്‍ക്ക് ആശാവഹമായ ഫലമാണ് ലഭിച്ചത്. 1960 കള്‍ മുതല്‍ ഉപയോഗത്തിലുള്ള ഒരു ജനറിക് മരുന്നാണിത്. പ്രധാനമായും ആര്‍ത്രൈറ്റിസ് മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്.
ഗുരുതര നിലയില്‍ ആശുപത്രിയിലുള്ള രോഗികളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറക്കാന്‍ ഈ സ്റ്റിറോയ്ഡിന് കഴിയുമെന്നാണ് കരുതുന്നത്.

 

Latest News