യു.എ.ഇയില്‍ മൂന്നു മരണംകൂടി, പുതുതായി 388 പേര്‍ പോസിറ്റീവ്

അബുദാബി- യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മൂന്നു പേര്‍ കൂടി മരിച്ചു. മൊത്തം മരണ സംഖ്യ 298 ആയി. പുതുതായി 388 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 43752 ആയി ഉയര്‍ന്നു. 704 പേര്‍ രോഗമുക്തി നേടി.

മൊത്തം സുഖപ്പെട്ടവരുടെ എണ്ണം 30241. നിലവില്‍ ചികിത്സയിലുള്ളത് 13213 പേര്‍. യു.എ.ഇയില്‍ ദിവസവും നടത്തുന്ന പരിശോധനകള്‍ 25,000 ല്‍ നിന്ന് 40,000 ആയി ഉയര്‍ത്തിയിട്ടുണ്ട്.

 

Latest News