സച്ചി, മരണത്തിലും നിന്നെ ഞങ്ങള്‍ സ്‌നേഹിക്കുന്നു- ബിജുമേനോന്റെ കുറിപ്പ്

അപ്രതീക്ഷിതമായി വിടവാങ്ങിയ സംവിധായകന്‍ സച്ചിക്ക് സിനിമാ ലോകത്തിന്റെ ആദരം. നടന്മാരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സച്ചിക്ക് സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലി നേരുകയാണ്.
സച്ചിയുടെ ശ്രദ്ധേയ ചിത്രമായ അയ്യപ്പനും കോശിയിലും നായകപ്രാധാന്യമുള്ള വേഷം ചെയ്ത ബിജുമേനോന്‍ ഏതാനും വരികളിലെങ്കിലും ഹൃദയസ്പൃക്കായ കുറിപ്പാണ് ഫെയ്‌സ്ബുക്കില്‍ എഴുതിയത്.
'ജീവിതത്തില്‍ നിന്നെ ഞങ്ങള്‍ സ്‌നേഹിച്ചു, മരണത്തിലും നിന്നെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. മുന്നറിയിപ്പില്ലാതെയാണല്ലോ നീ പോയത്, അതും അതിവേഗത്തില്‍.... എന്റെ അഗാധമായ അനുശോചനം. അദ്ദേഹത്തിന്റെ കുടുംബത്തേയും സ്‌നേഹിതരേയും ദദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് ബിജുമേനോന്‍ കുറിച്ചത്.   

 

Latest News