ഹൈദരാബാദ്- ചൈനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കേണൽ ബിക്കുമല്ല സന്തോഷ് ബാബുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചൈനയിലെ ഗൽവാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേണലിന് ജന്മനാട് വീരോചിത അന്ത്യയാത്രാമൊഴി നൽകി. സന്തോഷ് ബാബുവിന്റെ ഭാര്യയും നാലു വയസുള്ള മകൻ അനിരുദ്ധ യാത്രാമൊഴിയേകിയത് ഏവരുടെയും കണ്ണുകൾ നനയിപ്പിച്ചു. മാസ്‌കിട്ട മുഖം കൊണ്ട് അനിരുദ്ധ് അച്ഛന് സല്യൂട്ട് നൽകി. സന്തോഷ് ബാബുവിന്റെ ജന്മനാടായ സുര്യപതിലെ ഷോപ്പുകളെല്ലാം ആദരസൂചകമായി അടച്ചിരുന്നു. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഇന്ത്യക്ക് സൈനികരെ നഷ്ടമായത്.