തിരുവനന്തപുരം- കേരളത്തില്‍ 97പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 65പേര്‍ വിദേശത്ത് നിന്നെത്തിയവരും 29പേര്‍ അന്യസംസ്ഥാനത്ത് നിന്ന് എത്തിയവരുമാണ്. സമ്പര്‍ക്കം മൂലം കോവിഡ് ബാധിച്ചത് മൂന്ന്് പേര്‍ക്കാണ്.ഇന്ന് മാത്രം 89 പേര്‍ രോഗവിമുക്തരായി.
സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ 1967 പേര്‍ നിരീക്ഷണത്തിലാണ്.പുതുതായി 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 169035 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകള്‍ 108 ആയി ഉയര്‍ത്തിയിട്ടുണ്ട്.