പിണറായിയെ പോലെ കള്ളം പറയുന്ന നേതാവില്ല;പ്രവാസി ദ്രോഹത്തിനെതിരെ കെ.സുരേന്ദ്രന്‍ സത്യഗ്രഹം തുടങ്ങി

കോഴിക്കോട്- പ്രവാസികൾ മടങ്ങി വരാതിരിക്കാൻ കേരള സർക്കാർ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. നോർക്കയും ലോക കേരള സഭയും കോവിഡ് കാലത്ത് മലയാളികൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട് കലക്ടറേറ്റിനുമുന്നില്‍ സുരേന്ദ്രന്‍ സത്യഗ്രഹം ആരംഭിച്ചു.

മടങ്ങിവരുന്ന എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് പ്രായോഗികമായ നടപടിയല്ല.കോവിഡ് പോസിറ്റീവ് ആയാൽ രാജ്യത്തുനിന്ന് വിടാൻ സമ്മതിക്കില്ലെന്ന് പിണറായിക്ക് അറിയാം.ഇത്രയധികം കള്ളം പറയുന്ന മറ്റൊരു നേതാവ് കേരളത്തിലില്ല, ആരും വരാതിരിക്കാനുള്ള തന്ത്രമാണ് മുഖ്യമന്ത്രിയുടേതെന്നും സുരേന്ദ്രൻ ആരോപിച്ചു.

Latest News