ന്യൂദല്‍ഹി- ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം കോവിഡ് ബാധിതര്‍ 13,000 കടന്നു. ബുധനാഴ്ച രാജ്യത്ത് 13,124 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 344 മരണവും റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് ചികിത്സയിലിരിക്കെ മറ്റു കാരണങ്ങളാല്‍ മരിച്ചവരേയും കണക്കില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് 2003 മരണങ്ങള്‍ ചേര്‍ത്തതിനു പിന്നാലെയാണ് 344 മരണം കൂടി സ്ഥിരീകരിച്ചത്.
രണ്ടു ദിവസം രോഗബാധ 11,000 ല്‍ താഴെയായി ആശ്വാസം പകര്‍ന്ന ശേഷമാണ് ബുധനാഴ്ച കോവിഡ് ബാധ 13,000 കടന്നത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 3,67,093 ആയി.
മഹാരാഷ്ട്രയിലാണ് 114 മരണം. ചൊവ്വാഴ്ച സംസ്ഥാനത്ത് 81 മരണമാണ് സ്ഥിരീകരിച്ചിരുന്നത്. ദല്‍ഹിയില്‍ മരണസംഖ്യ കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച 93 പേര്‍ മരിച്ചിടത്ത് ബുധനാഴ്ച 67 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.






