ദുബായ്- യു.എ.ഇയില്‍ ആന്റിബോഡി ടെസ്റ്റ് (റാപിഡ് ടെസ്റ്റ്്) ഫലം നെഗറ്റീവ് ആയവര്‍ക്കും ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് പോകാമെന്നത് ശുഭവാര്‍ത്തയായി. ഖത്തറില്‍ ഇത്്‌റാസ് ആപ് ഡൗണ്‍ലോഡ് ചെയ്ത് പച്ചയുള്ളവര്‍ക്കും രണ്ടാമത് പരിശോധന ആവശ്യമില്ല.കുവൈത്ത് , സൗദി, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്.
ഇപ്പോള്‍ത്തന്നെ യു.എ.ഇ ആന്റിബോഡി ടെസ്റ്റ് നടത്തിയാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. അതിനാല്‍ നിലവിലെ രീതി തുടര്‍ന്നാല്‍ മതിയെന്നര്‍ഥം. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു ലഭിച്ചവര്‍ക്കേ ചാര്‍ട്ടേഡ് വിമാനത്തില്‍ പോകാനാകൂ എന്ന രീതിയില്‍ വന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാണ് പ്രവാസികളെ വിഷമത്തിലാഴത്തിയിരിക്കുന്നത്.