മദ്യലഹരിയില്‍ പിതാവിനെ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലിട്ടു; യുവാവിനെതിരെ കേസെടുത്തു

പത്തനംതിട്ട- മദ്യലഹരിയില്‍ സ്വന്തം പിതാവിനെ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രസിദ്ധീകരിച്ച യുവാവിനെതിരെ പോലിസ് കേസെടുത്തു. കവിയൂര്‍ സ്വദേശി എബ്രഹാം തോമസിന്റെ മകന്‍ അനിലിനെതിരെയാണ് പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തത്.

ഇതേതുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് മദ്യലഹരിയിലായ യുവാവ് പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പങ്കുവെച്ചത്.തന്നെ അടിക്കരുതെന്ന് പിതാവായ എബ്രഹാം തോമസ് അപേക്ഷിക്കുന്നതും എന്നാല്‍ ഇയാള്‍ മര്‍ദ്ദനം തുടരുന്നതും വീഡിയോയില്‍ കാണാം. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നാണ് വിവരം.
 

Latest News