തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ്-19 ബാധിച്ച് മരിച്ചു. മധുരസ്വദേശി ദാമോദരനാണ് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.അദ്ദേഹത്തിന് വൃക്കരോഗവും കടുത്ത ശ്വാസകോശ തടസവുമുണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദാമോദര്‍ അടക്കം അഞ്ച് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇവര്‍ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ദാമോദറിന്റെ കുടുംബത്തില്‍ രണ്ട് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇത് വലിയ ആശങ്കയാണ് സര്‍ക്കാരിലുണ്ടാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇതുവരെ 528 ആളുകളാണ് വൈറസ് ബാധ മൂലം മരിച്ചത്. വന്‍ വര്‍ധനവാണ് തമിഴ്‌നാട്ടില്‍ കോവിഡ് ബാധയുടെ കാര്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്.
 

Latest News