സൗദിയില്‍ കോവിഡ് ചികിത്സക്ക് ഡെക്‌സാമെത്താസോണ്‍ ഉപയോഗിക്കും

റിയാദ്- ഗുരുതരാവസ്ഥയിലായ കോവിഡ് രോഗികള്‍ക്ക് സ്റ്റിറോയിഡ് മരുന്നായ ഡെക്‌സാമെത്താസോണ്‍ നല്‍കാന്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.

യു.കെയില്‍ ഗുരുതരാവസ്ഥയിലായ കോവിഡ് രോഗികള്‍ക്ക് ഫലം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മന്ത്രാലയം ഈ മരുന്ന് ചികിത്സാ പ്രോട്ടോക്കളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓക്‌സിജന്‍ ആവശ്യമായി ആശുപത്രികളില്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗികള്‍ക്ക് ഈ മരുന്ന് നല്‍കാമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഫഌമേഷന്‍ കുറയ്ക്കുന്നതിനായി നല്‍കാറുള്ള ഈ സ്റ്റിറോയിഡ്  മരുന്ന് കോവിഡ് രോഗികളുടെ മരണം കുറച്ചുവെന്ന് കഴഞ്ഞ ദിവസം ബ്രിട്ടീഷ് ഗവേഷകര്‍ അവകാശപ്പെട്ടിരുന്നു.

 

Latest News