കോവിഡ് വ്യാപനം: കണ്ണൂരിന് പൂട്ടുവീണു

കണ്ണൂര്‍- സമ്പര്‍ക്കംമൂലം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ മുഴുവന്‍ ഡിവിഷനുകളും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പൂര്‍ണമായും അടച്ചിടും. ഹൈവെയില്‍ ഒഴികെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇന്ന് നാല് പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 136 പേരാണ് കണ്ണൂര്‍ ജില്ലയില്‍ ആകെ ചികിത്സയിലുള്ളത്. 14,415 പേര്‍ നിരീക്ഷണത്തിലുണ്ട്. 14,220 പേരാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയുന്നത്. 195 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

 

Latest News