കോവിഡ് പരിശോധന വേണമെന്ന് യു.എ.ഇ ഇന്ത്യന്‍ എംബസിയും

ദുബായ്- ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് യു.എ.ഇ എംബസിയും. കേരള സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഇത് നിര്‍ബന്ധമാക്കുന്നതെന്നു എംബസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

സൗദി അറേബ്യ, ഒമാന്‍ എംബസികള്‍ക്ക് പിന്നാലെയാണ് യു.എ.ഇ എംബസിയും അറിയിപ്പ് നല്‍കിയത്. എന്നാല്‍ ഖത്തറില്‍നിന്നുള്ളവര്‍ക്ക് പരിശോധന ആവശ്യമില്ല.
കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവനാണ് രണ്ടുദിവസം മുമ്പ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ചെയ്യുന്ന സാമൂഹിക സംഘടനകളോട് ആവശ്യപ്പെട്ടത്.

ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കത്തയച്ചിരുന്നു. കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എംബസികള്‍ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം ഇരുപത് മുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് ബാധകം. കേരളത്തിന്റെ ഉത്തരവ് ചാര്‍ട്ടര്‍ വിമാനങ്ങളുടെ യാത്ര മുടങ്ങാന്‍ കാരണമാകും. വന്ദേഭാരത് വിമാനങ്ങളിലു സമാന പരിശോധന വേണമെന്നും കേരളം ആവശ്യപ്പെടുന്നു, ഇതോടെ കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ മുടങ്ങും.

 

Tags

Latest News