Sorry, you need to enable JavaScript to visit this website.
Thursday , January   20, 2022
Thursday , January   20, 2022

സുശാന്തിന്റെ ആത്മഹത്യ; ബോളിവുഡിനെ മാത്രം തെറിവിളിക്കുന്നവര്‍ക്ക് തിലകനെ ഓര്‍മപ്പെടുത്തി ഹരീഷ് പേരടി

കോഴിക്കോട്- ആത്മഹത്യ ചെയ്ത ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ ചൊല്ലി നിരവധി വിവാദങ്ങളാണ് ബോളിവുഡില്‍ നടക്കുന്നത്. താരത്തിനെ ലക്ഷ്യമിട്ടുള്ള ഗോസിപ്പുകളും അപ്രഖ്യാപിത വിലക്കുകളുമൊക്കെ അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതായി ചില താരങ്ങള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മരണം ബോളിവുഡില്‍ മാത്രമല്ല മോളിവുഡിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോമേഡിയനും സിനിമാ താരവുമായ ഹരീഷ് പേരടിയുടെ സോഷ്യല്‍മീഡിയ പോസ്റ്റും വന്‍ ചര്‍ച്ചയാകുകയാണ്.

മലയാള സിനിമയില്‍ വേര്‍തിരിവുകളില്ലെന്ന വിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് തിലകനും വിനയനും ഒരു വിഭാഗം താരങ്ങളുടെ നേതൃത്വത്തിലുണ്ടായ ദ്രോഹ നടപടികളെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. 'സുശാന്തിനെ നേരിട്ട് അറിയാമായിരുന്നുവെങ്കില്‍ തിലകനെയും വിനയനെയും കുറിച്ച് പറഞ്ഞുകൊടുക്കാമായിരുന്നു.

മലയാളത്തിലെ ഒതുക്കലുകളെ ധീരമായി നേരിട്ട രണ്ട് പേരെയെന്നാണ് താരം പറയുന്നത്. മലയാള സിനിമ കോവിഡിന് മുമ്പെ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെ പോലും നിരീക്ഷണത്തിലാക്കിയ ആ പഴയ കഥ. അതിനെ അവര്‍ അതിജീവിച്ച കഥ അറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പമുണ്ടാകുമായിരുന്നേനെ... എന്നാണ് ഹരീഷ് പോസ്റ്റിട്ടത്.
 

 

Latest News