കോവിഡിനെതിരെ സ്റ്റെറോയിഡ് ചികിത്സ; ലോകം പുതിയ പ്രതീക്ഷയില്‍

ജനീ​വ- കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാന്‍ ഡെക്സാമെത്തസോണ്‍ എ​ന്ന മ​രു​ന്നി​ന് സാ​ധി​ക്കു​മെ​ന്ന  ബ്രി​ട്ട​നി​ലെ ക​ണ്ടൈ​ത്ത​ലി​നെ അ​ഭി​ന​ന്ദി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രും ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യും നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളും അ​ട​ക്കം ആ​രോ​ഗ്യ രം​ഗ​ത്തെ സു​പ്ര​ധാ​ന കാ​ൽ​വ​യ്പു​ക​ളി​ലൊ​ന്നാ​യ ഈ ​ക​ണ്ടെ​ത്ത​ലി​ൽ പ​ങ്കു​ചേ​ർ​ന്ന എ​ല്ലാ​വ​രും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്ന്  ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സി​സ് പ​റ​ഞ്ഞു.

ആ​ദ്യ​ഘ​ട്ട പ​ഠ​ന​ങ്ങ​ളും പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ളു​മാ​ണ് പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​തെ​ന്നും ഇ​തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

കോ​വി​ഡി​നെ​തി​രെ മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ​മ​രു​ന്ന് പ​രീ​ക്ഷി​ച്ച​ത്. ജീ​വ​ൻ ര​ക്ഷാ മ​രു​ന്നാ​യി ഡെക്സാമെത്തസോണ്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ക​ണ്ടെ​ത്ത​ൽ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​ണെ​ന്നാണ് യു​കെ​യി​ലെ ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടുന്നത്.

വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ലെ രോ​ഗി​ക​ളു​ടെ മ​ര​ണ സാ​ധ്യ​ത ഈ ​മ​രു​ന്ന് മൂ​ന്നി​ലൊ​ന്നാ​യി കു​റ​ച്ചു. ഓ​ക്സി​ജ​ൻ സി​ല​ണ്ട​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ മ​ര​ണ സാ​ധ്യ​ത അ​ഞ്ചി​ലൊ​ന്നാ​യി കു​റ​യ്ക്കു​ക​യും ചെ​യ്തു. കോ​വി​ഡി​ന്‍റെ തു​ട​ക്കം മു​ത​ൽ യു​കെ​യി​ലെ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ഈ ​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ൽ 5,000 ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയ്ഡാണ് ഡെക്സാമെത്തസോണ്‍. കുറഞ്ഞ അളവിലുള്ള ഡെക്സാമെത്തസോണ്‍ കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.

2,104 രോഗികള്‍ക്ക് മരുന്ന് നല്‍കുകയും മരുന്ന് നല്‍കാത്ത 4,321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. 28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഓക്സിജന്‍ മാത്രം നല്‍കിയിരുന്നവരില്‍ മരണനിരക്ക് 20 ശതമാനമായും കുറച്ചു.

 

Latest News