കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം- ആറ്റിങ്ങലിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. മണമ്പൂർ സ്വദേശി സുനിൽ കുമാറാണ് (33) ജീവനൊടുക്കിയത്.

രണ്ട് ദിവസം മുമ്പ് ഗൾഫിൽനിന്ന് നാട്ടിലെത്തിയ സുനിൽ കുമാർ വീട്ടിൽ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന സുനിൽ കുമാർ ചൊവ്വാഴ്ച വൈകീട്ടോടെ വിളയിൽമൂലയിൽ ഭാര്യയുടെ വീട്ടിലെത്തി മകനെ കണ്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

Latest News