ദോഹ- കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതോടെ ഖത്തറിലെ ജനജീവിതം സജീവമായി. നാല് ഘട്ടങ്ങളിലായി കോവിഡ്19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിനാണ് തുടക്കമായത്.
ജൂണ്‍ 15-30 (ഒന്നാം ഘട്ടം), ജൂലൈ 1-31 (രണ്ടാം ഘട്ടം), ഓഗസ്റ്റ് 1-31 (മൂന്നാം ഘട്ടം), സെപ്റ്റംബര്‍ 1 (നാലാം ഘട്ടം) എന്നിങ്ങനെ 4 ഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്.
സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ 40 ശതമാനം പ്രവര്‍ത്തനം തുടങ്ങി. ജനങ്ങള്‍ക്ക് അത്യാവശ്യമെങ്കില്‍ വിദേശയാത്ര നടത്താം. ഷോപ്പിംഗ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയും രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തനം ആരംഭിച്ചു. തുറന്ന ഇടങ്ങളില്‍ കായിക പരിശീലനത്തിനും അനുമതിയുണ്ട്. റസ്റ്ററന്റുകളില്‍ പാഴ്‌സല്‍, ഹോം ഡെലിവറി എന്നിവക്ക് മാത്രമാണ് അനുമതി.






