ദമാം- കൊല്ലം പുനലൂർ എളമ്പൽ കോട്ടവട്ടം സ്വദേശി മനോജ് കോട്ടെജിൽ യോഹന്നാൻ മത്തായി (69്) ദമാമിൽ ഹൃദയാഘാതം മൂലം മരിച്ചു. മുപ്പത്തിയഞ്ചു വർഷമായി ഒരു സ്വകാര്യ കോണ്ട്രാക്ടിംഗ് കമ്പനിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹത്തെ ഇന്നലെ വൈകിട്ട് ഹൃദയാഘാതത്തെ തുടർന്ന് ദമാം അൽ രൗദ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: മനോജ് യോഹന്നാൻ, അനു ബെൻസൻ. ദമാം അൽ റൗദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹത്തിന്റെ നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.