വീണ്ടും കോവിഡ്; ബീജിംഗില്‍ സ്ഥിതി അതീവ ഗുരുതരം

ബീജിംഗ്- ചൈനീസ് തലസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിതി അതീവ ഗുരുതരമെന്ന മുന്നറിയിപ്പുമായി സിറ്റി ഉദ്യോഗസ്ഥന്‍.

27 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ബീജിംഗില്‍ വിപുലമായ ടെസ്റ്റ് തുടരുകയാണ്.

ലോക്ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങളിലൂടെ കോവിഡ് പോരാട്ടം വിജയിപ്പിച്ച ചൈനയില്‍, തലസ്ഥാനത്ത് വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ  ആശങ്ക വര്‍ധിച്ചിരിക്കയാണ്.

 

Latest News