വാഷിംഗ്ടണ്‍- ആഗോള തലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലര ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ അനുസരിച്ച് ഇതുവരെ മരണ സംഖ്യ 4,39,050 ആണ്. 81,12,577 പേർക്കാണ് രോഗം ബാധിച്ചത്.
42,13,182 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായി. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലെ കണക്കുകൾ രാജ്യം, രോഗബാധിതർ, മരണ സംഖ്യ എന്ന ക്രമത്തില്‍.
അമേരിക്ക- 21,82,950, 1,18,283
ബ്രസീൽ- 8,91, 556, 44,118
റഷ്യ- 5,37,210, 7,091,
ഇന്ത്യ- 3,43,026, 9,915
ബ്രിട്ടൻ- 2,96,857, 41,736
സ്പെയിൻ- 2,91,189, 27,136
ഇറ്റലി- 2,37,290, 34,371
പെറു- 2,32,992,6,860
ഇറാൻ- 1,89,876, 8,950
ജർമനി- 1,88,044, 8,885.






