ഇന്ത്യയില്‍ കോവിഡ് മരണം 9,900; രോഗബാധിതരില്‍ നേരിയ കുറവ്

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ  10,667 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  ഇതോടെ രോഗബാധിതരുടെ എണ്ണം 3,43,091 ആയി. 380 പേര്‍ കൂടി  മരിച്ചതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ സംഖ്യ  9900 ആയി.

ദിനംപ്രതി വര്‍ധിച്ച് വന്നിരുന്ന പുതിയ രോഗികളുടെ കണക്കില്‍ രണ്ടു ദിവസമായി നേരിയ കുറവ് വന്നിട്ടുണ്ട്. മൊത്തം വൈറസ് ബാധിതരില്‍ 153178 പേരാണ് ചികിത്സയിലുള്ളത്. 1,800,13 പേര്‍ രോഗമുക്തരായി. രോഗംഭേദമാകുന്നവരുടെ നിരക്ക് വര്‍ധിക്കുന്നതും ആശ്വാസം പകരുന്നുണ്ട്.

110744 പേര്‍ക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയില്‍ മരണസംഖ്യ 4128 ആയി. 42829 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച ദല്‍ഹിയില്‍ 1400 പേരും  24055 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തില്‍ 1505 പേരും മരിച്ചു.

Latest News