കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കി ഷാര്‍ജ

ഷാര്‍ജ- ജീവനക്കാരില്‍ 30 ശതമാനം പേരും തിരികെജോലിയില്‍ പ്രവേശിച്ചതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ഷാര്‍ജ മുനിസിപ്പാലിറ്റി. എമിറേറ്റില്‍ തെര്‍മല്‍ ക്യാമറ സൗകര്യങ്ങളോടെ 13 അണുനശീകരണ ഗേറ്റുകള്‍ സ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.  
ഇതില്‍ 12 ഗേറ്റുകളും തൊഴിലാളികളുടെ ശുചിത്വം മുന്‍നിര്‍ത്തിയാണ് സജ്ജമാക്കിയത്. ശേഷിക്കുന്ന ഒരു ഗേറ്റ് വാഹന പരിശോധനക്കായി ഉപയോഗപ്പെടുത്തും.
തിരികെ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാരെയും ഉപയോക്താക്കളെയും സ്വീകരിക്കാന്‍ തങ്ങളുടെ കെട്ടിടങ്ങളും പരിസരങ്ങളും പൂര്‍ണമായും സജ്ജമാക്കിയതായി ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ സാബിത് അല്‍തുറൈഫി വ്യക്തമാക്കി.

 

Latest News