ചെന്നൈ- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചെന്നൈയിൽ ലോക്ഡൗൺ ശക്തമാക്കാൻ തീരുമാനിച്ചു. ജൂൺ 19 മുതൽ മുപ്പത് വരെയാണ് ലോക്ഡൗൺ കർശനമാക്കുന്നത്. ഇതിനിടയിൽ വരുന്ന രണ്ടു ഞായറാഴ്ചകളിലും മുഴുവൻ നിയന്ത്രണങ്ങളും ഏർപ്പെടുത്തും. ഇന്ത്യയിൽ മഹാരാഷ്ട്രക്ക് പിന്നാലെ ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമാണ് തമിഴ്നാട്.