മസ്‌കത്ത്- ഒമാനില്‍ 24 മണിക്കൂറിനിടെ 242 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 23,481 ആയി.
നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍നിന്നുള്ള സമ്പര്‍ക്കം വഴിയാണ് 179 പേര്‍ക്ക് രോഗം ബാധിച്ചത്. വിദേശത്തുനിന്നെത്തിയ 12 പേര്‍ക്കും നിരീക്ഷണത്തിലുണ്ടായിരുന്ന 51 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
122 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണം 8454 ആയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് മരണസംഖ്യ 140 ആണ്.