ദോഹ- ഖത്തറിലെ പൊതുമേഖലാ എണ്ണ കമ്പനിയായ ഖത്തര്‍ പെട്രോളിയം (ക്യു.പി) 800 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്.
മുന്‍ ജീവനക്കാരനെ ഉദ്ധരിച്ച് അല്‍ അറബിയയാണ ്ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മലയാളികളടക്കം ധാരാളം വിദേശികള്‍ ഖത്തര്‍ പെട്രോളിയത്തില്‍ ജോലി ചെയ്യുന്നുണ്ട്.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞതിനെ തുടര്‍ന്നാണ് വര്‍ഷങ്ങളായി സേവനമനുഷ്ടിക്കുന്നവര്‍ക്ക് ജോലി നഷ്ടമാകുന്നത്.