സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വീടുകളിലെത്തിച്ച് ദുബായ് സ്‌കൂള്‍

ദുബായ്- സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വീട്ടിലെത്തിച്ച് ദുബായിലെ യു.കെ സ്‌കൂള്‍. 2020 ലെ ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാനാണ് ഇംഗ്ലീഷ് കോളേജിലെ മേധാവികള്‍ 62 വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ചത്.

സര്‍ട്ടിഫിക്കറ്റുകളോടൊപ്പം വാട്ടര്‍ ഫ്ളാസ്‌കുകളും ഫേസ് മാസ്‌കുകളുമടങ്ങുന്ന സമ്മാനങ്ങളും വിദ്യാര്‍ഥികള്‍ക്ക് നല്‍കി.

വിദ്യാര്‍ഥികള്‍ക്ക് മനോവീര്യവും ആവേശവും പകരുകയാണ് ലക്ഷ്യമെന്ന് വിദ്യാലയ മേധാവികളായ ഉസ്മാന്‍ ഇദ് രീസും മൈക്ക് എഡ്‌മോണ്ട്‌സും പറഞ്ഞു.

 

Latest News