ഗാനരചയിതാവ് പത്മജ രാധാകൃഷ്ണൻ നിര്യാതയായി

തിരുവനന്തപുരം- ഗാനരചയിതാവും ചിത്രകാരിയുമായിരുന്നപത്മജ രാധാകൃഷ്ണൻ (68) അന്തരിച്ചു.  പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ ഹോസ്പിറ്റലിൽ തിങ്കള്‍ പുലർച്ചെ ഒരു മണിക്കായിരുന്നു അന്ത്യം.

മകൻ എംആർ രാജാകൃഷ്ണൻ ചെന്നൈയിൽ സൗണ്ട് ഡിസൈനറാണ്. മകൾ കാർത്തിക ദുബായിലാണ്. എം ജി രാധാകൃഷ്ണൻ സംഗീതം നിർവഹിച്ച ലളിതഗാനങ്ങൾക്കു പുറമെ,  2013 ൽ പുറത്തിറങ്ങിയ മിസ്റ്റർ ബീൻ എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരുന്നു.

 

Latest News