കുവൈത്ത് സിറ്റി- കോവിഡ് 19 വ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ 66 സ്ഥാപനങ്ങള്‍ കുവൈത്ത് മുനിസിപ്പാലിറ്റി അടപ്പിച്ചു. 132 വ്യത്യസ്ത നിയമലംഘനങ്ങളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കടകള്‍, കഫേകള്‍, റസ്റ്റോറന്റുകള്‍, പച്ചക്കറി കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലായി 1146 ഇടങ്ങളിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനകളാണ് ആരോഗ്യ വകുപ്പിന്റെയും വിവിധ മന്ത്രാലയങ്ങളുടെയും നേതൃത്വത്തില്‍ നടത്തിവരുന്നത്. നിയമലംഘകര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.






