എയര്‍ ഇന്ത്യാ വിമാനത്തില്‍ വെച്ച് യാത്രക്കാരന്‍ മരിച്ചു

മുംബൈ- എയര്‍ ഇന്ത്യാ വിമാനത്തില്‍ വെച്ച് യാത്രക്കാരന്‍ മരിച്ചു.  മരിച്ച ആള്‍ക്ക് മലേറിയ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  ലഗോസില്‍ നിന്നും മുംബൈയിലേയ്ക്കുള്ള വിമാനത്തില്‍ വച്ചായിരുന്നു സംഭവം. ഇയാള്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഇദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കിയിരുന്നു.  മരണം സംഭവിക്കുന്നതിന് മുന്‍പ് ഇയാളുടെ വായില്‍ നിന്നും രക്തം വന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.  ഇന്ന് പുലര്‍ച്ചെ 3:40 നായിരുന്നു വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തത്.  എന്നാല്‍ യാത്രക്കാരന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.  മാത്രമല്ല ഇയാള്‍ക്ക് പനി ഉണ്ടായിരുന്നുവെന്ന വാര്‍ത്തയും എയര്‍ ഇന്ത്യ നിരസിച്ചു.  യാത്രാക്കാരന്റെ ജീവന്‍ രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ രക്ഷിക്കാനായില്ലയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  കൂടാതെ മൃതദേഹം പ്രോട്ടോക്കോള്‍ അനുസരിച്ച് വിമാനത്തില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 
 

Latest News