മസ്‌കത്ത്- ഒമാനില്‍ കോവിഡ് മരണം 100 കടന്നു. ഞായറാഴ്ച അഞ്ച് മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണ നിരക്ക് 104 ആയി. എട്ട് മലയാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 1404 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന് കോവിഡ് രോഗബാധയാണിത്. ഇതോടെ ഒമാനില്‍ ആകെ കോവിഡ് ബാധിതര്‍ 23,481 ആയി. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 1004 പേരും പ്രവാസികളാണ്. 400 സ്വദേശികളും.
924 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രാജ്യത്ത് കോവിഡ് മുക്തിനേടിയവരുടെ എണ്ണം 8,454 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 3,596 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച 39 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നവര്‍ 313 പേരായി ഉയര്‍ന്നു. ഇതില്‍ 100 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.