Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ മൂന്നു കോവിഡ് മരണംകൂടി

ദോഹ- ഖത്തറില്‍ 24 മണിക്കൂറിനിടെ മൂന്നു പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 73 ആയി ഉയര്‍ന്നു.1186 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1646 പേര്‍ കൂടി രോഗമുക്തരായി. 42, 57, 84 വയസുള്ളവരാണ് മരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു മൂവരും.
3,884 പേരില്‍ കൂടി പരിശോധന നടത്തിയതില്‍ 1,186 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,646 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരായവരുടെ എണ്ണം 56,898 ആയി.
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,631 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ 231 പേര്‍ ചികിത്സയിലുണ്ട്.

 

Latest News