ദുബായ്- യു.എ.ഇയിലെ കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ഇന്ത്യയില്‍ നിന്ന് 57 ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം കൂടി ദുബായിലെത്തി. ഇവരില്‍ 21 പേര്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറില്‍നിന്നുള്ളവരാണ്.
ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് ആംബുലന്‍സ്, ആസ്റ്റര്‍ ഡ!ിഎം ഹെല്‍ത്ത് കെയര്‍ എന്നിവയുടെ കൂട്ടായ ശ്രമമാണ് സംഘത്തിന്റെ വരവിന് പിന്നിലെന്ന് ഇന്ത്യയിലെ യു.എ.ഇ എംബസി ട്വീറ്റ് ചെയ്തു.
ദുബായ് ഹെല്‍ത്ത് അതോറിറ്റി, ദുബായ് ആംബുലന്‍സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജീവനക്കാരായ ഇവരെല്ലാം അവധിക്ക് നാട്ടില്‍ ചെന്ന് ലോക്ഡൗണ്‍ കാരണം കുടുങ്ങിയവരാണ്.






