Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒമാനിൽ വിസിറ്റ് വിസ കാലാവധി ഈ മാസം 30 വരെ നീട്ടി

മസ്‌ക്കത്ത്- കോവിഡ് ലോക്ഡൗണിനെ തുടർന്ന്  ഒമാനിൽ കുടുങ്ങിയ വിദേശികളുടെ സന്ദർശക, എക്‌സപ്രസ് വിസകളുടെ കാലാവധി ഈ മാസം 30 വരെ നീട്ടിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. നേരത്തേ ജൂൺ 15 വരെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. സന്ദർശന വിസകൾ പുതുക്കാനായി ഓട്ടോമാറ്റിക്കായും ചെയ്യുക.
ലോക്ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ ഒമാനിൽ റസിഡൻസ് വിസയുള്ളവർക്ക് കാലാവധി കഴിയുന്ന പക്ഷം ഓൺലൈനിൽ പുതുക്കാനാകും.  ഒമാനിൽ ഇപ്പോഴുള്ളവർക്കും വിസ ഓൺലൈനിൽ പുതുക്കാൻ സൗകര്യമുണ്ട്.

 

Latest News