പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ്; വിശദീകരണവുമായി മന്ത്രി ശൈലജ

തിരുവനന്തപുരം- രോഗം വ്യാപിക്കാതിരിക്കാനുള്ള സുരക്ഷ മുന്‍നിര്‍ത്തിയാണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ദേശിച്ചതെന്ന്് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗര്‍ഭിണികളടക്കമുള്ള വിമാനത്തില്‍ കോവിഡ് പോസറ്റീവ് ആയവരേയും കൊണ്ടുവരാമെന്ന് തീരുമാനിച്ചാല്‍ അത് വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങും.
ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തികച്ചും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചതെന്ന് അവര്‍ അവകാശപ്പെട്ടു.

പോസറ്റീവ് ആയ ആളുകള്‍ ഒരു വിമാനത്തില്‍ ഉണ്ടാകുമ്പോള്‍ അതിനകത്തെ ഭൂരിപക്ഷം നെഗറ്റീവ് ആയ ആളുകള്‍ക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് പരിശോധിച്ച ശേഷം വരുന്നതാണ് ഉചിതമെന്ന് പറയാന്‍ കാരണം.
ഗര്‍ഭിണികള്‍, കോവിഡ് അല്ലാത്ത രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍, ജോലിയില്ലാതെ ഒറ്റപ്പെട്ടവര്‍ തുടങ്ങി വിദേശത്തുള്ളവര്‍ക്ക് തിരിച്ചുവരാന്‍ മുന്‍ഗണന നിര്‍ണയിച്ചിരുന്നു. ഗര്‍ഭിണികളടക്കം ഉള്ള വിമാനത്തില്‍ കോവിഡ് പോസറ്റീവ് ആയ ആളുകളെയും കൊണ്ടുവരാമെന്ന് തീരുമാനിച്ചാല്‍ അത് വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങും.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സമൂഹ വ്യാപനം തടഞ്ഞു നിര്‍ത്താനായിട്ടുണ്ട്. എന്നാല്‍  സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പു പറയാനാകില്ല. ആളുകള്‍ കേരളത്തിലേക്ക് വരേണ്ട എന്ന് ഒരിക്കലും പറയില്ല. പക്ഷേ രോഗം ബാധിച്ച ആളുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സമൂഹ വ്യാപനത്തിനു സാധ്യത കൂടുകയാണെന്ന് മന്ത്രി പറഞ്ഞു.

 

Latest News