കോവിഡ് പ്രതിരോധത്തില്‍ യു.എ.ഇക്ക് വന്‍ നേട്ടം

അബുദാബി- ആഗോളാടിസ്ഥാനത്തില്‍ കോവിഡ് 19 നെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ വിജയം കൊയ്ത രാഷ്ട്രങ്ങളുടെ പട്ടികയില്‍ യു.എ.ഇയും. ഏതാനും ടെക്നോ കമ്പനികളും നോണ്‍ പ്രോഫിറ്റ് സംഘടനകളും ചേര്‍ന്ന സംഘം നടത്തിയ സര്‍വേയിലാണ് യു.എ.ഇ ഈ നേട്ടം കരസ്ഥമാക്കിയത്. ഇസ്രായില്‍, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.
ഓസ്ട്രിയ, ചൈന, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവക്ക് പിന്നില്‍ 11-ാം സ്ഥാനത്താണ് യു.എ.ഇ ഇടംപിടിച്ചത്.
പതിനേഴാം സ്ഥാനത്തുള്ള സൗദി അറേബ്യയും കോവിഡ് പ്രതിരോധത്തില്‍ മികച്ച നേട്ടം കൈവരിച്ച 20 രാജ്യങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ സാരമായി കൊറോണ ബാധിച്ച അമേരിക്കയും ബ്രിട്ടനും യഥാക്രമം 58, 68 സ്ഥാനങ്ങളിലാണ്. ഇരു രാഷ്ട്രങ്ങളും കാര്യക്ഷമതയും ആരോഗ്യ സന്നദ്ധതയും വളരെ കുറഞ്ഞ മൂന്നാമത്തെ വിഭാഗത്തിലാണ് ഇടം നേടിയിരിക്കുന്നത്. മൊത്തം നാല് വിഭാഗങ്ങളായാണ് രാജ്യങ്ങളെ പട്ടികയില്‍ തരംതിരിച്ചിരിക്കുന്നത്. അതേസമയം, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന പരിശോധന അടക്കം യു.എ.ഇ സ്വീകരിക്കുന്ന നടപടികള്‍ ആഗോളാടിസ്ഥാനത്തില്‍ ഏറെ പ്രശംസക്ക് പാത്രമായിട്ടുണ്ട്.

 

Latest News