മസ്‌കത്ത്- കോവിഡ് വ്യാപനം തടയാന്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ഡൗണ്‍. ദോഫാര്‍ ഗവര്‍ണറേറ്റ്, ജബല്‍ അഖ്ദര്‍, ജബല്‍ ശംസ്, മസീറ, ദുകം എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.
ഇവിടങ്ങളില്‍ ചെക്ക് പോയിന്റുകളും സ്ഥാപിച്ചു. പവേശനം നിയന്ത്രിക്കുകയും കര്‍ശന പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ മൂന്ന് വരെ ലോക്ഡൗണ്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മേഖലകളില്‍നിന്ന് ആളുകള്‍ക്ക് പുറത്തേക്ക് പോകുന്നതിനു അനുമതിയുണ്ടാകില്ല. വാണിജ്യ, വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ടാകും.